Today: 21 Nov 2024 GMT   Tell Your Friend
Advertisements
ചില സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റിയാല്‍ ജര്‍മന്‍ പൗരത്വത്തിന് അയോഗ്യത
Photo #1 - Germany - Otta Nottathil - germany_govt_benefits_that_hinder_citizenship
ബര്‍ലിന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും വിദേശ കുടിയേറ്റക്കാര്‍ക്കും ലഭ്യമാണ്. എന്നാല്‍, ഭാവിയില്‍ ജര്‍മന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍ ഏതൊക്കെ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നു, ഏതൊക്കെ വേണ്ടെന്നു വയ്ക്കുന്ന എന്ന തീരുമാനം സൂക്ഷിച്ചു വേണം. കാരണം, ചില ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നത് ജര്‍മനിയില്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് അയോഗ്യതയായി മാറും.

വിദേശികള്‍ക്ക് ജര്‍മന്‍ സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ ബെനിഫിറ്റുകള്‍ നിരവധിയാണ്. ശമ്പളത്തോടു കൂടിയ പേരന്റല്‍ ലീവ് മുതല്‍ ജോലിയില്ലാത്തവര്‍ക്കുള്ള സഹായം വരെ ഇതില്‍ ഉള്‍പ്പെടുന്നു. സ്വന്തം സാമ്പത്തിക സുരക്ഷയും തന്നെ ആശ്രയിച്ചു കഴിയുന്ന ബന്ധുക്കളുടെ സാമ്പത്തിക സുരക്ഷയും ഉറപ്പു വരുത്താനുള്ള ശേഷി ഉള്ളവര്‍ക്കു മാത്രമാണ് ജര്‍മന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത എന്നു മനസിലാക്കി വേണം ഇതില്‍ ഏതൊക്കെ സ്വീകരിക്കുന്നു എന്നു തീരുമാനിക്കാന്‍.

രണ്ടു വര്‍ഷത്തിനിടെ ഇരുപതു മാസം ഫുള്‍ ടൈം ജോലി ചെയ്തിരിക്കണം എന്നത് പൗരത്വ അപേക്ഷയില്‍ ഒരു പ്രധാന ഘടകമാണ്. സ്വാഭാവികമായും രണ്ടു വര്‍ഷത്തിനിടെ നാലു മാസത്തിലധികം തൊഴിലില്ലായ്മാ ബെനിഫിറ്റ് വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ല.

ജീവിതച്ചെലവിനെക്കുറിച്ച് മനസിലാക്കാന്‍ സിറ്റിന്‍സന്‍ഷിപ്പ് അല്ലെങ്കില്‍ ഇമിഗ്രേഷന്‍ ഓഫീസ് വീട്ടുവാടക പോലുള്ള ചെലവുകളുടെ തെളിവ് ചോദിച്ചേക്കും. ജീവിക്കാന്‍ എത്ര തുക ആവശ്യം വരുമെന്നു കണക്കാക്കാനാണിത്.

കുട്ടികള്‍ ഉള്ളവര്‍ക്ക് ശമ്പളത്തോടു കൂടിയ പേരന്റല്‍ ലീവ് എടുക്കാം. ചൈല്‍ഡ് ബെനിഫിറ്റ്, ചൈല്‍ഡ് അലവന്‍സ് തുടങ്ങി കുട്ടികളുടെ ഉപരിപഠനത്തിനോ തൊഴില്‍ പരിശീലനത്തിനോ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വരെ പൗരത്വ അപേക്ഷയ്ക്ക് ഒരു തരത്തിലും തടസമല്ല.

ജര്‍മനിയിലെ സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ 2, 12 അധ്യായങ്ങളില്‍ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങളാണ് പൗരത്വ അപേക്ഷയ്ക്ക് പ്രധാന തടസം. ദീര്‍ഘകാല തൊഴിലില്ലായ്മാ ബെനിഫിറ്റ് തന്നെ ഇതില്‍ പ്രധാനം. ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു ലഭിക്കുന്ന സോഷ്യല്‍ഹില്‍ഫെ എന്ന സാമ്പത്തിക സഹായവും പ്രതിബന്ധമായിരിക്കും. ഇതു കാരണം അപേക്ഷ നിരസിക്കപ്പെടണം എന്നു നിര്‍ബന്ധമില്ലെങ്കിലും, അംഗീകരിക്കപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും.
- dated 16 Oct 2024


Comments:
Keywords: Germany - Otta Nottathil - germany_govt_benefits_that_hinder_citizenship Germany - Otta Nottathil - germany_govt_benefits_that_hinder_citizenship,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
dr_justin_arickal_the_University_Society_Bonn_awarded
യൂണിവേഴ്സിറ്റി സൊസൈറ്റി ഓഫ് ബോണ്‍ അവാര്‍ഡ് ഡോ. ജസ്ററിന്‍ അരീക്കലിന് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_calls_for_indian_techies
ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ജര്‍മനിയില്‍ അവസരം Recent or Hot News
തുടര്‍ന്നു വായിക്കുക
m_gopalakrishnan_died
ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ പിതാവ് എം ഗോപാലകൃഷ്ണന്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ബര്‍ലിന്‍ 29 യൂറോ പ്രതിമാസ യാത്രാ ടിക്കറ്റ് റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
heavy_rain_cyclon_germany_weather
ജര്‍മ്മനിയില്‍ ശക്തമായ കൊടുകാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
anders_brevik_applied_for_out_of_prison
ആന്‍ഡേഴ്സ് ബ്രെവിക്ക് ജയിലില്‍ മോചിതനാവാന്‍ അപേക്ഷ നല്‍കി
തുടര്‍ന്നു വായിക്കുക
citizens_allowance_goes_to_foreigners_germany
ജര്‍മനിയിലെ ബനഫിറ്റിന്റെ മൂന്നിലൊന്ന് ലഭിക്കുന്നത് വിദേശികള്‍ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us